ശംഖ്
മനമുരുകുമീ മഴയുടെ ചാഞ്ചാട്ടത്തിൻ മടിത്തട്ടിൽ,
ഒരു ശംഖായി, നിശബ്ദ അലയാഴിയിൽ മുങ്ങി,
അതിൻ ഗദ്ഗദം ഈ ലോകത്തിന് മിഴിയിൽ പതിയാതെ,
നിശബ്ദമായി പോകവേ.
നിൻ കൂരമ്പുകൾ പതിയും കാതുകൾ;
പ്രതിഷേധമില്ല, ഈ ശംഖിൻ മേലാപ്പിൽ
അതിരുപറ്റിയൊരു മനസ്.
ദീപമായി സ്വയം ജ്വലിച്ച്, അലിഞ്ഞില്ലാതാകുമ്പോഴും,
നേർത്ത മഴയുടെ വാത്സല്യമാം വാക്ക്
ഈ കാരാഗ്രഹത്തിൻ പടികടന്ന്,
ഒരു സൂര്യതാപമേറ്റ മൊട്ടായ് വിരിഞ്ഞിടും.
അരുൺ പ്രസാദ്
Comments
Post a Comment