Posts

Showing posts from June, 2025

ശംഖ്

മനമുരുകുമീ മഴയുടെ ചാഞ്ചാട്ടത്തിൻ മടിത്തട്ടിൽ, ഒരു ശംഖായി, നിശബ്ദ അലയാഴിയിൽ മുങ്ങി, അതിൻ ഗദ്ഗദം ഈ ലോകത്തിന് മിഴിയിൽ പതിയാതെ, നിശബ്ദമായി പോകവേ. നിൻ കൂരമ്പുകൾ പതിയും കാതുകൾ; പ്രതിഷേധമില്ല, ഈ ശംഖിൻ മേലാപ്പിൽ അതിരുപറ്റിയൊരു മനസ്. ദീപമായി സ്വയം ജ്വലിച്ച്, അലിഞ്ഞില്ലാതാകുമ്പോഴും, നേർത്ത മഴയുടെ വാത്സല്യമാം വാക്ക് ഈ കാരാഗ്രഹത്തിൻ പടികടന്ന്, ഒരു സൂര്യതാപമേറ്റ മൊട്ടായ് വിരിഞ്ഞിടും. അരുൺ പ്രസാദ്