ഓർക്കുക നീ.
ഒരാമ്പൽ പൂവിൻ ചേതന തൂകും സൗരഭ്യമെവിടെപ്പോയ് മറഞ്ഞു. മറ്റൊരു കാണാമറയ ചെപ്പിലൊളുപ്പിച്ചു മറഞ്ഞു നിന്ന് നീ, നോക്കിരസിച്ചേടുമീ ജീവിതം. ഓർക്കുക നീ, അതിൻ സ്വപ്നങ്ങൾ അവശേഷിച്ച്, ഒരു നെടുവീർപ്പായി അലഞ്ഞീടും, നിൻ വാശിയെ ചൊടിപ്പിച്ചീടുവാൻ, പിന്നെ എവിടെയോ ഒരു പക്ഷിതാരാട്ടിൻ കൊഞ്ചലിൽ, പുലരിയുടെ നേർത്ത ഇതളുകളായി വിടരുവാൻ. ഓർക്കുക നീ. _ അരുൺ പ്രസാദ്